പന്തീരാങ്കാവ്
24 മെയ് 2024
പന്തീരങ്കാവ് പാറക്കുളം റോഡ് തകർന്നു. നാല് മാസം മുമ്പ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ടാർ ചെയ്ത റോഡാണ് തകർന്നത്. റോഡിലെ പാറയുള്ള കയറ്റത്തിലെ ടാറിം പൂർണ്ണമായും ഇളകിമാറിയ നിലയിലാണ്.
മഴ ശക്തമായതോടെയാണ് ടാറിംഗ് ഇളകി മറിയത്. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. കുത്തി ഒഴുകിയ മെറ്റലും മറ്റും കൂടിച്ചേർന്ന് വലിയ തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്.
ഈ റോഡ് ഉണ്ടാക്കിയ കാലം മുതൽ പാറയുള്ള ഭാഗങ്ങളിൽ റോഡ് തകർച്ച പതിവെന്ന് നാട്ടുകാർ പറഞ്ഞു. പാറപ്പുറത്ത് ടാറിംഗിന് പകരം കോൺക്രീറ്റ് ചെയ്തു കൂടേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.