പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂ ടുബർക്കെതിരെ മോട്ടോർ വാഹന വകവ് ..

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂ ടുബർക്കെതിരെ മോട്ടോർ വാഹന വകവ് ..
ആലപ്പുഴ
29 മെയ് 2024

ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂളൊരുക്കിയ യൂട്യൂബർ സ‍ഞ്ജു ടെക്കിക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സ‍‍‍ഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തത്. 
സ്വിമ്മിം​ഗ് പൂൾ സജ്ജീകരിച്ച്  പൊതുനിരത്തിൽ ഓടിച്ച വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്നാണ് യൂട്യൂബർ സഞ്ജു ടെക്കിയുടെ പ്രതികരണം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now