പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വൈദ്യുതി വിതരണം തടസപ്പെട്ടു; ഓഫീസിനു നേരെ അക്രമം..

വൈദ്യുതി വിതരണം തടസപ്പെട്ടു; ഓഫീസിനു നേരെ അക്രമം..
പന്തീരാങ്കാവ്
3 മെയ് 2024
പന്തീരങ്കാവ് കെ എസ് ഇ ബി
ഓഫീസിസിന് നേരെ അക്രമണം. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ആളുകൾ സംഘടിച്ചെത്തി അക്രമം നടത്തിയത്. കെ എസ് സി ബി യുടെ ബോർഡ് തകർത്ത സംഘം ജീവനക്കാരനെയും അക്രമിക്കാൻ തുനിഞ്ഞു. ഗേറ്റ് അടച്ച ഉദ്യോഗസ്ഥനു നേരെ സംഘം കല്ലെറിഞ്ഞതായും പരിക്കേൽക്കാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണ് എന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് അത്താണി മണക്കടവ് ഭാഗങ്ങളിലേക്ക് ഉള്ള വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നത്. ഇതാണ് അക്രമണത്തിന് പ്രേരണയായത്.
രാത്രിയിൽ എസി അടക്കമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം വർദ്ധിക്കുന്നതോടെ ട്രാൻസ്ഫോഫോർമറുകൾക്ക് ലോഡ് താങ്ങാൻ കഴിയാത്തതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പീക്ക് സമയങ്ങളിൽ ഉപകരണങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് ഈ പ്രതിസന്ധി ഘട്ടത്തിൽ കെ എസ് ഇ ബി യുമായി സഹകരിക്കാനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now