പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുമണ്ണ മുണ്ടുപാലത്ത് അച്ചനും മകനും വെട്ടേറ്റു; പ്രതികൾ പിടിയിൽ..

പെരുമണ്ണ മുണ്ടുപാലത്ത് അച്ചനും മകനും വെട്ടേറ്റു; പ്രതികൾ പിടിയിൽ..
മുണ്ട് പാലം മാർച്ചാൽ വളയം പറമ്പിൽ
നാലു മാസമായി  വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫിർ (26), പിതാവ് അബൂബക്കർ (52) എന്നിവർക്കാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ വെട്ടേറ്റത്. വാതിലിൽ മുട്ടിവിളിച്ച മൂന്നംഗ സംഘമാണ് അക്രമണം നടത്തിയത്. അക്രമികളെ മണിക്കൂറുകൾക്കും പൊലീസ് പിടികൂടി.
സനൂപ്  ( 42 ) കളത്തിങ്ങൽ, വളയം പറമ്പ്, മുണ്ടുപാലം,  പെരുമണ്ണ.
 രാഹുൽ.വി (35), വെണ്മയത്ത് ഹൗസ്, വള്ളിക്കുന്ന്, പന്തീരാങ്കാവ്.
റിഷാദ് കെ പി (33), തെക്കേ താണിക്കാട് ഹൗസ്, പന്നിയൂർക്കുളം, പന്തീരാങ്കാവ്
എന്നിവരാണ് വധശ്രമത്തിന് പൊലീസിൻ്റെ പിടിയിലായത്.

ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന ഷാഫിറിന് തലക്കും കഴുത്തിനുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് കൈക്കാണ് വെട്ടേറ്റത്. കൊടുവാൾകൊണ്ടാണ് വെട്ടിയതെന്നും പ്രതികൾ മുഖം മൂടിയിരുന്നെന്നും ഷാഫിർ പറഞ്ഞു.

ഒന്നാം പ്രതിയായ സനൂപിന് തെറ്റിദ്ധാരണ മൂലമുണ്ടായ വൈരാഗ്യമാണ് അക്രമണ കാരണമെന്നാണ് ലഭിക്കുന്ന വിവരം.



നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now