പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം ചെയ്തു..

ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം ചെയ്തു..
കോഴിക്കോട്
31 മെയ് 2024
ഗുരുവിനെ പകരാം പ്രകൃതിയെ കാക്കാം എന്ന മുദ്രാവാക്യവുമായി പ്രൊഫ. ശോഭീന്ദ്രൻ മുന്നോട്ടുവച്ച ആശയങ്ങൾ വരും തലമുറകളിലേക്ക് പകരാനും മറ്റു പരിസ്ഥിതി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുമായി രൂപം കൊണ്ട പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ്റെ ലോഗോ പ്രകാശനം ചെയ്തു. 
 പ്രശസ്ത കവി പി കെ ഗോപി ലോഗോ പ്രകാശനം
നിർവ്വഹിച്ചു. 
പ്രൊഫ.ശോഭീന്ദ്രൻ കാട്ടിത്തന്ന വഴിയിലൂടെ നമുക്കിനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് കവി പറഞ്ഞു.
മൊകവൂർ പി എൻ ദാസ് റിട്രീറ്റ് സെൻററിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. ഫൗണ്ടേഷൻ പ്രസിഡൻറ് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, സെക്രട്ടറി സെഡ് എ സൽമാൻ, ശാന്തിനികേതൻ ഡയറക്ടർ ഷാജു ബായ്, സിപി അബ്ദുറഹിമാൻ, പ്രൊഫ. ശോഭീന്ദ്രന്റെ മകൾ ബോധി കൃഷ്ണ, കെ പി പത്മനാഭൻ, സോമസുന്ദരൻ മേനോക്കി തുടങ്ങിയവർ സംസാരിച്ചു.  
എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ ബിടെക് കമ്പ്യൂട്ടർ സയൻസ് നാലാം സെമസ്റ്റർ വിദ്യാർത്ഥിനിയായ അനവദ്യ എന്‍ ലക്ഷ്മിയാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ലോഗോ രൂപകല്പന ചെയ്തത്.  
ജൂൺ അഞ്ചിന് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പ്രഖ്യാപനത്തോടെ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഒരാഴ്ചകാലം വിവിധ പരിപാടികളോടെ ശോഭീന്ദ്ര വാരം ആചരിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now