പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കടലായി പന്തീരാങ്കാവ് ..

കടലായി പന്തീരാങ്കാവ് ..
പന്തീരാങ്കാവ്
23 മെയ് 2024
ഗതിമുട്ടി മഴവെള്ളം.മഴ ശക്തമായതോടെ നാടെങ്ങും വെള്ളക്കെട്ട്. ബുധാഴ്ച്ച വൈകീട്ട് മുതൽ മഴ കന്നതോടെ മഴ വെള്ളം ഒഴുകി പോകാനിടമില്ലാതെ  വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
( പന്തീരാങ്കാവ് അങ്ങാടി രാത്രി 8 മണി )
പന്തീരാങ്കാവ് അങ്ങാടിയിലെ മുഴുവൻ കടകളിലും വെള്ളം കയറി. സമീപ പ്രദേശങ്ങളായ ജ്യോതി സ്റ്റോപ്പ്, അത്താണി, ഒതയമംഗലം, ചാള വീട്ടിൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി.

 ഇരിങ്ങല്ലൂരിൽ പ്രളയകാലത്ത് പോലും ഉണ്ടാവാത്ത വിധം വീടുകളിലും കടകളിലും വെള്ളം കയറി. നവകേരള വായനശാല മുതൽ ഇരിങ്ങല്ലൂർ അങ്ങാടി വരെയാണ് പൊടുന്നനെ വെള്ളക്കെട്ട് ഉണ്ടായത്.
 (മാത്തറ ഇരിങ്ങല്ലൂർ റോഡിലെ കുത്തൊഴുക്ക്)
ദേശീയപാത ആറുവരിപ്പാത നിർമാണത്തിൻ്റെ ഭാഗമായി നിലവിലുണ്ടായിിരുന്ന തോടുകളും ഓടകളും ഇല്ലാതായതാണ് വെള്ളം  കെട്ടിനിൽക്കുന്ന അവസ്ഥക്ക് പ്രധാന കാരണം. ദേശീയ പാതയുടെ വശങ്ങളിൽ ഒഴിച്ചിട്ടഭാഗം പലയിടത്തും മണ്ണിട്ട് മൂടിയതും മുമ്പ് ഉണ്ടായിരുന്ന് മാമ്പുഴയിലേക്കുള്ള തോട് ഇല്ലാതായതും പന്തീരാങ്കാവ് ഭാഗങ്ങളിലെ വെള്ളക്കെട്ടിന് ആക്കം കൂട്ടി.
പാലാഴി പാൽ കമ്പനി, പാല,എം എൽ റോഡ് , ഒളവണ്ണ കയറ്റിഭാഗങ്ങളിലും കടകളിലും വീടുകളിലും  വെള്ളം കയറി.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now