പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വേറെ വഴിയില്ല..

വേറെ വഴിയില്ല..
പന്തീരാങ്കാവ്
24 മെയ് 2014

വെള്ളക്കെട്ടിന് പരിഹാരം കാണാൻ വ്യാപാരികൾ തന്നെ രംഗത്തിറങ്ങി.
ബുധനാഴ്ച രാത്രിയിലെ കനത്ത മഴയിൽ പന്തീരങ്കാവ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. പന്തീരങ്കാവിലെ കടകളിലെല്ലാം വെള്ളം കയറി വലിയ നാശനഷ്ടങ്ങളും ഉണ്ടായി. മാമ്പുഴയിലേക്ക് വെള്ളം ഒഴുകിയിരുന്ന . ദേശീയപാതയോരത്തെ തോട് ഇല്ലാതായതാണ്  പൊടുന്നനെയുള്ള വെള്ളക്കെട്ടിന് കാരണമായത്. എന്നാൽ വെള്ളക്കെട്ടിന് പരിഹാരം ലക്ഷ്യമിട്ട് യാതൊരു നടപടികളും പഞ്ചായത്ത്‌ അധികാരികളാ ഹൈവേ വിഭാഗമോ ചെയ്യാത്ത സാഹചര്യത്തിൽ പന്തിരങ്കാവിലെ വ്യാപാരികൾ തന്നെ ഇന്ന് രംഗത്തിറങ്ങുകയായിരുന്നു.
ദേശീയപാതയോരത്തെ വെള്ളക്കെട്ടിന് കാരണമാകുന്ന തടസങ്ങൾ ജെസിബി ഉപയോഗിച്ച്  ആവുംവിധം നീക്കം ചെയ്തു. രാവിലെ തുങ്ങിയ പ്രവർത്തികൾ ഉച്ചവരെ നീണ്ടു.
പന്തീരങ്കാവ് മർച്ചൻ്റ്സ് അസോസിയേഷൻ പ്രവർത്തകരായ
മൊയ്‌തീൻ കോയ.പി, പ്രജീഷ് ലൈക്ക,
നിഷീബ് കുമാർ. ഇ എൻ, രവീന്ദ്രനാഥൻ. എൻ, അംജത് ഖാൻ.എം കെ,
മുഹമ്മദ് ഫെയ്മസ്, 
പ്രബീഷ് വി.വി, പ്രമോദ്.കെ. തുടങ്ങിയവർ നേതൃത്വം നൽകി.
അതേ സമയം അത്താണി പനമരം റോഡിലും വശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ഈ ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now