പന്തീരാങ്കാവ്
18 മെയ് 2024
പൊലീസിനെ ഒറ്റിക്കൊടുത്ത പൊലീസുകാരന് സസ്പൻഷൻ.
നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്
രാജ്യം വിടാൻ പൊലീസ് സഹായം നൽകിയെന്ന ആരോപണം സാധൂകരിക്കുന്ന സംഭവമാണ് ഒടുവിൽ പുറത്തു വരുന്നത്.
പന്തീരാങ്കാവ് സ്‌റ്റേഷനിലെ തന്നെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാൽ ആണ് സസ്പെൻഷനിൽ ആയത്. രാഹുലിൻ്റെ സുഹൃത്ത് പി.പിരാജേഷിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് ഒറ്റുകാരനിലേക്ക് അന്വേഷണം നീണ്ടത്.രാജേഷിൻ്റെ സുഹൃത്തായ scpo ശരത് ലാലിൻ്റെ ഫോൺ റിക്കാർഡുകൾ പരിശോധിച്ചതോടെ നിരന്തരം ഫോണിൽ ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തി. ഇയാൾ പ്രതിയുടെ വീട് സന്ദർശിച്ചതായും ഇടനിലക്കാരനായി നിന്ന് പണം പറ്റിയതായുമുള്ള സൂചനകളും പുറത്തു വരുന്നുണ്ട്. ഇതോടെയാണ് ശരത് ലാലിനെ സസ്പൻറ് ചെയ്തത്.
രാഹുലിന് അനുകൂല നിലപാട് സ്വീകരിച്ച് അറസ്റ്റ് ചെയ്യാതെ യുവതിക്ക് നീതി നിഷേധിച്ചു എന്ന ആരോപണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. സരിനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.