പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മണക്കടവിൽ റോഡ് ഒലിച്ചു പോയി..

മണക്കടവിൽ റോഡ് ഒലിച്ചു പോയി..
മണക്കടവ്
23 മെയ് 2024
കോഴിക്കോട് മണക്കടവിൽ നിർമ്മാണത്തിലിരുന്ന റോഡ് കനത്ത മഴയിൽ ഒലിച്ചുപോയി. പന്തീരങ്കാവ് മണക്കടവ് റോഡിലെ പ്രവർത്തി നടക്കുന്ന മുതുവനത്തറ ഇറക്കത്തിലാണ് റോഡരിക് തകർന്ന്
മെറ്റലും ചില്ലിയുമെല്ലാം ഒഴുകി പോയത്.
ഇരുവശങ്ങളിലും ശക്തമായ മഴവെള്ളം ഒഴുകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
ഇറക്കത്തിൽ റോഡിനു കുറുകെയും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. 
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡ് കൂടുതൽ തകരാൻ ഉള്ള സാധ്യതയും ഇറക്കമായതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാഹചര്യവും നിലനിൽക്കുകയാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now