പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ശുചീകണത്തിന് ഹോട്ടലിൻ്റെ മാലിന്യ ടാങ്കിൽ ഇറങ്ങിയ രണ്ടു പേർക്ക് ദാരുണാന്ത്യം..

ശുചീകണത്തിന് ഹോട്ടലിൻ്റെ മാലിന്യ ടാങ്കിൽ ഇറങ്ങിയ രണ്ടു പേർക്ക് ദാരുണാന്ത്യം..
കോഴിക്കോട്: 
31 മെയ് 2024

കോഴിക്കോട്  കോവൂരിൽ ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. കൂരാച്ചുണ്ട് കരുവണ്ണൂർ അമ്മോക്കും ചാൽ ലക്ഷം വീട് കോളനിയിൽ റിനീഷ് (36), കിനാലൂർ എറമ്പറ്റ താഴം അശോകൻ (56) എന്നിവരാണ് മരിച്ചത്. 
                        (അശോകൻ)

                          (റിനീഷ് )
വൈകീട്ട് 4 മണിയോടെ
കോവൂർ ഇരിങ്ങാടൻ പള്ളിയിൽ മനത്താനത്ത് എൽ.പി സ്കൂളിന് സമീപത്തെ അമ്മാസ് ഹോട്ടലിലെ ടാങ്ക് ശുചീകണത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ  ടാങ്കിലേക്ക് ആദ്യം ഇറങ്ങിയ ആൾക്ക് ബോധക്ഷയം ഉണ്ടായി. ഇയാളെ രക്ഷിക്കാൻ പിന്നാലെയിറങ്ങിയ രണ്ടാമത്തെയാൾക്കും ബോധം നഷ്ടപ്പെട്ടു. 
വെള്ളിമാട്കുന്ന് ഫയർഫോഴ്സ് 
സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സംഭവം കണ്ട ഹോട്ടലുടമയും രക്തസമ്മർദ്ദത്തെ തുടർന്ന് ബോധക്ഷയം വന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now