പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മഴക്ക് മുമ്പേ തുടങ്ങി ദുരിതങ്ങൾ..

മഴക്ക് മുമ്പേ തുടങ്ങി ദുരിതങ്ങൾ..
പന്തീരാങ്കാവ്
20 മെയ് 2024

മഴ തുടങ്ങിയതോടെ പാലാഴി പാലയിൽ കടകളിലും വീടുകളിലും വെള്ളം കയറി. അമ്പലക്കണ്ടി റോഡിൽ വെള്ളം നിറഞ്ഞതോടെയാണ് സമീപത്തെ വീടുകളിൽ വെള്ളം കയറിയത്. പാലക്ക് സമീപം പി.എ.സ്റ്റോർ അടക്കമുള്ള കടകളിലേക്കും വെള്ളം കയറി.
 കൂടത്തുംപാറ സ്കൂളിന് സമീപം സ്വകാര്യ പറമ്പിൽ കറുത്ത നിറത്തിൽ ദുർഗ്ഗന്ധം വമിക്കുന്ന വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രദേശത്തെ ജലനിർഗ്ഗമന വഴികളെല്ലാം തടസപ്പെട്ട് കിടക്കുയാണ്. ദേശീയപാതക്ക് ഇരുവങ്ങളിലും മഴ വെള്ളത്തിന് ഒഴുകി പോയാൻ വഴിയില്ല. 
 (പെരിങ്കൊല്ലൻതോടിൽ കുപ്പികൾ അടിഞ്ഞ നിലയിൽ)
മഴ കനത്താൽ വയലും പറമ്പുമെല്ലാം വെള്ളക്കെട്ടാകും. ദേശീയപാതയുടെ പ്രവർത്തിക്കിടെ പന്തീരങ്കാവ് മാമ്പുഴ തോട് ഇല്ലാതായതും വെള്ളക്കെട്ട് രൂക്ഷമാക്കും. ദേശീയപാതക്ക് ഇരുവശവും പ്രവർത്തി നടത്താതെ വിട്ട ഒരു മീറ്റലധികം  വീതിയുള്ള ഭാഗങ്ങൾ പലയിടത്തും പലരും മണ്ണിട്ട് മൂടിയതും വെള്ളത്തിൻ്റെ ഒഴുക്ക് തടസപ്പെടുത്തും. അടിയന്തിരമായി വെള്ളമൊഴിഞ്ഞു പോകാനുള്ള വഴിയൊരുക്കിയില്ലെങ്കിൽ
മലിനജലക്കെട്ടും സാംക്രമിക രോഗങ്ങളുമായും ഫലം.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now