പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

എം ഡി എം എ വിൽപ്പന; മലപ്പുറം സ്വദേശി ഇരിങ്ങല്ലൂരിൽ പിടിയിൽ..

എം ഡി എം എ വിൽപ്പന; മലപ്പുറം സ്വദേശി ഇരിങ്ങല്ലൂരിൽ പിടിയിൽ..

ഇരിങ്ങല്ലൂർ
5 മെയ് 2024

വില്പനക്കായി എത്തിച്ച എം ഡി എം.എ യുമായി മലപ്പുറം സ്വദേശി തിരൂർ , മംഗലം മാങ്ങാ പറമ്പിൽ വീട്ടിൽ മുഹമദ് ഷാഫി എം.പി (44) ഇരിങ്ങല്ലൂർ മെട്രോ ആശുപത്രിയുടെ  പാർക്കിംഗ് സ്ഥലത്ത് നിന്നും പിടിയിലായി.
നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും ,  സബ് ഇൻസ്പെക്ടർ ജിമ്മി പി ജെ യുടെ  നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 9.150 ഗ്രാം എം.ഡി എം.എ  പോലീസ്  ഷാഫിയിൽ നിന്നും കണ്ടെടുത്തു.

 മലപ്പുറം കേന്ദ്രീകരിച്ച് പല ഭാഗങ്ങളിലുള്ള യുവാക്കൾക്ക് എം ഡി എം എ വിതരണം ചെയ്യുന്ന ശ്യംഖലയിലെ കണ്ണിയാണ് ഷാഫി. കോഴിക്കോട് ബൈപ്പാസ് ഭാഗങ്ങളിലുള്ള ഹോസ്റ്റലിൽ താമസിക്കുന്ന യുവാക്കളെ പരിചയപ്പെട്ട് പുതിയ ബിസിനസ്സ് തന്ത്രവുമായി ലഹരി കച്ചവടം നടത്താനാണ്  കോഴിക്കോട്ടേക്ക് എത്തിയത്. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ ഇരുപത്തിയഞ്ചായിരം രൂപ വരും. 
കോഴിക്കോട് ജില്ലയിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് കർശന നടപടി സ്വീകരിച്ചു വരികയാണ്.  ലഹരി മരുന്നിൻ്റെ ഉറവിടത്തെ കുറിച്ചും ഷാഫി ഉൾപ്പെട്ട ലഹരി വിൽപ്പന ശ്യംഖലയെ കുറിച്ചും പോലീസ് അന്വേക്ഷണം ഊർജ്ജിതമാക്കി.

ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് ഇടയേടത്ത്,എ.എസ്.ഐ അബ്ദുറഹ്‌മാൻ, കെ , അനീഷ് മൂസേൻവീട്, അഖിലേഷ്.കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, പന്തീരാക്കാവ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി . പി.ജെ , എസ്.സി പി.ഒ രഞ്ജിത്ത് എം, സി.പി.ഒ മാരായ ബിഗിൻ ലാൽ.  എൻ. വി , സുബീഷ് എം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now