പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

നവവധുവിൻ്റെ രഹസ്യമൊഴി രേഘപ്പെടുത്തി..

നവവധുവിൻ്റെ രഹസ്യമൊഴി രേഘപ്പെടുത്തി..
പന്തീരാങ്കാവ്
24 മെയ് 2024

പന്തീരാങ്കാവിൽ നവവധുവിനു ക്രൂര മർദ്ദനമേറ്റ കേസിൽ പ്രതി രാഹുൽ പി ഗോപാലിൻ്റെ അമ്മയും സഹോദരിയും കോടതിയിൽ. 
            ( രാഹുൽ പി ഗോപാൽ )
കേസിൽ രണ്ടാം പ്രതിയായ അമ്മ ഉഷാകുമാരിയും മൂന്നാം പ്രതിയായ സഹോദരി കാർത്തികയുമാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി 27ന് അപേക്ഷ പരിഗണിക്കും.
അതേ സമയം കോഴിക്കോട് ഒന്നാം ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി നവവധുവിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത ശേഷം രഹസ്യമൊഴിയെടുക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയോട് അപേക്ഷിച്ചിരുന്നു.
എന്നാൽ രാഹുൽ പി ഗോപാലനെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now