പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം ..

അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം ..


കോഴിക്കോട്

ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിയ്ക്കും  കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. 
അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും ഇരുവര്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നാണ് പൊലീസിന് കോടതിയുടെ നിർദേശം.
കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയേയും സഹോദരി കാർത്തികയേയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. വീട്ടിൽ അന്വേഷിച്ചെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു.
അതേ സമയം പ്രതി രാഹുൽ ഗോപാൽ
ഇപ്പോഴും പിടിയിലായിട്ടില്ല.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now