പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പുത്തൂർമഠത്ത് മണ്ണിടിഞ്ഞ് വീടിന് പരിക്ക്..

പുത്തൂർമഠത്ത് മണ്ണിടിഞ്ഞ് വീടിന് പരിക്ക്..
പെരുമണ്ണ
24 മെയ് 2024
പെരുമണ്ണ പഞ്ചായത്ത് പതിമൂന്നാം വാർഡ് പുത്തൂർമഠം  കിഴക്കേ വള്ളിക്കുന്നിൽ മണ്ണിടിച്ചിൽ. മണ്ണും കല്ലും പതിച്ച് വീടിന് നാശനഷ്ടം. കിഴക്കേ വള്ളിക്കുന്നു പറമ്പിൽ സി കെ അനിൽകുമാറിന്റെ വീട് നിൽക്കുന്ന പറമ്പിൻ്റെ ഒരു വശമാണ്  ഇടിഞ്ഞ് താഴോട്ട് പതിച്ചത്. 
മെയം 22 ന് ബുധനാഴ്ച്ചയാണ് അപകടം ഉണ്ടായത്. മണ്ണിടിഞ്ഞ ഭാഗത്തിന് ഏകദേശം നാല് മീറ്ററോളം താഴ്ചയുണ്ട്. ശക്തമായ മഴയിൽ പറമ്പ് ഇടിഞ്ഞ് കിഴക്കേ വള്ളിക്കുന്ന് പറമ്പിൽ പരേതനായ ചിന്നപ്പൂന്റെ ഭാര്യ ബേബിയും കുടുംബവും താമസിക്കുന്ന വീടിനു മേൽ പതിക്കുകയായിരുന്നു. വീടിൻ്റെ ചുവരിന് വിള്ളൽ വീണിട്ടുണ്ട്. 
മഴ ശക്തമാകുന്നതിനാൽ കൂടുതൽ മണ്ണിടിയാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.  മഴ തുടരുന്ന സാഹചര്യത്തിൽ ഇരു വീടുകളും അപകട ഭീഷണിയിലാണ്.
        
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now