പന്തീരാങ്കാവ്
20 മെയ് 2024
ദേശീയപാതയിലെ കോൺക്രീറ്റ് ഭിത്തിയിൽ വിലിയ വിള്ളൽ ഉണ്ടായതോടെ സമീപവാസികൾ ഭീതിയിലായി. ദേശീയ പാതയിലെ ഉയരമുള്ള കോൺക്രീറ്റ് ഭിത്തിയിൽ വലിയ വിള്ളൽ വീണു. റോഡും ഡ്രൈനജ മുന്ന് ഇഞ്ചോളം താഴ്ന്നിട്ടുണ്ട്.സർവ്വീസ് റോഡിൽ ഏതാണ്ട് 20 അടിയിലേറെ ഉയരമുള്ള കൊടൽ നടക്കാവ് അങ്കണവാടിക്ക് സമീപമുള്ള ഭിത്തിയിലാണ് വിള്ളൽ ഉണ്ടായത്. മഴയിൽ ഈ ഭാഗത്തു കൂടി ശക്തമായി വെള്ളം വരുന്നുതായും നാട്ടുകാർ പറഞ്ഞു.
സർവ്വീസ് റോഡിലും മീറ്ററുകളോളം ദൂരത്തിൽ വിള്ളൽ വീണിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് അധികൃതരും റോഡ് നിർമ്മാണ കമ്പനി പ്രതിനിധികളും സ്ഥലം സന്ദർശിച്ചു. സർവ്വീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. സമീപത്തെ അങ്കണവാടിക്കും വീടുകൾക്കും സുരക്ഷാ ഭീഷണിയുണ്ട്.