പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

വാഹന അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.
ഒളവണ്ണ :
28 മെയ് 2024
വാഹന അപകടത്തിൽ 17 കാരൻ മരിച്ചു. ഒളവണ്ണ ചെറോട്ട് കുന്ന് കിണറ്റിങ്ങരക്കണ്ടി അമർനാഥ് ആണ് വാഹനാപകടത്തിൽ മരണപ്പെട്ടത്.
കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേയ്ക്ക് പോകുന്ന അദിനാൻ എന്ന ബസ്സും ഇവർ സഞ്ചരിച്ച മോട്ടോർ ബൈക്കും തമ്മിൽ വെസ്റ്റ്ഹില്ലിൽ വെച്ച് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കൂടെയുണ്ടായിരുന്ന സുഹൃത്ത് തിരുത്തിയിൽ അഭിനവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.  അപകടം വരുത്തിയ ബസ്സിലെ യാത്രക്കാരനായ മുഹമ്മദ് ഷഹൻഷാ എന്ന വിദ്യാർത്ഥിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ പെട്ടവരെ ഉടൻ കാറിൽ കയറ്റി കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമർനാഥിനെ രക്ഷിക്കാനായില്ല.
കോഴിക്കോട് സെൻ ജോസഫ് ബോയ്സ് ഹൈസ്ക്കൂളിലെ പ്ലസ് വൺ  വിദ്യാർത്ഥിയായിരുന്നു.
അച്ഛൻ : സുനി. 
അമ്മ: ഷൈനി. 
സഹോദരി: പവിത്ര.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now