പാലാഴി
23 മെയ് 2024
പ്രാണപ്രതിഷ്ഠക്ക് ശേഷം അടച്ച ശ്രീകോവിൽ തുറന്നതോടെ തൃക്കൈപ്പറ്റ മഹാക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്ക്. വ്യാഴാഴ്ച രാവിലെ ശ്രീകോവിൽ തുറന്നതോടെയാണ് ഭക്തരുടെ ഒഴുക്ക്. ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവത്തിനും മെയ് 23 ന് വ്യാഴാഴ്ച സമാപനമായി.
ചടങ്ങിൽ ക്ഷേത്ര ജീർണോദ്ധാര സമിതി ജനറൽ സെക്രട്ടറി കെ മുരളീധരൻ, അജയകുമാർ, ആനന്ദ മണി, അനിൽ വയലക്കര, സുരേഷ് കോളത്തായി വേണുഗോപാൽ പുത്തൻപുരയിൽ
തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പുല്ലാങ്കുഴൽ, മുരുക ഡാൻസ്, സംഘ നൃത്തം, ഭക്തിഗാനമേള എന്നി കലാപരിപാടികളും അരങ്ങേറി.