പന്തീരാങ്കാവ്
17 മെയ് 2024
പന്തീരാങ്കാവ് വൈദ്യുതി ഭവൻ അക്രമിച്ച കേസിൽ അറസ്റ്റിലായ നാല് പേർക്കും ജാമ്യം. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ആണ് ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് വേണ്ടി എ.ജെ.പ്രജീഷ്,
എം.രഞ്ജിത്ത് എന്നീ അഭിഭാഷകരാണ് ഹാജരായത്.
മെയ് 2ന് വ്യാഴാഴ്ച അർദ്ധരാത്രി വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്നു കെഎസ്ഇഇബി ഓഫീസിന് നേരെ അക്രമണം ഉണ്ടായത്.