പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൂളേങ്കരയിൽ ലാത്തിച്ചാർജ്ജ്..

പൂളേങ്കരയിൽ ലാത്തിച്ചാർജ്ജ്..
പന്തീരാങ്കാവ്
09 മെയ് 2024
 പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്.
പന്തീരങ്കാവ് പൂളേങ്കരയിൽ വ്യാഴാഴ്ച രാത്രി ഏതാണ്ട് 8 മണിയോടെയാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായത്. 
വാഹന ഇടപാടു കേസിൽ പ്രതിയായ  പുളേങ്കര സ്വദേശിയായ ശിഹാബ് സഹീറിനെ അറസ്റ്റ് ചെയ്യാൻ എത്തിയ എറണാകുളം ചേർപ്പ് പോലീസിനെയാണ് നാട്ടുകാർ തടഞ്ഞത്.  രണ്ട് സ്വകാര്യ വാഹനങ്ങളിലായി എത്തിയ സംഘത്തിൽ മഫ്തിയിലുള്ള പോലീസിനെ കൂടാതെ പരാതിക്കാരും ഉണ്ടായിരുന്നു. 

നാട്ടുകാരുടെ ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി നൽകാതെ കാറിലെത്തിയ സംഘം യുവാവിനെ ബലമായി കൊണ്ടുപോവാൻ ശ്രമിച്ചെന്നും പൊലീസ് സംഘത്തിനൊപ്പം ഉള്ളത് ക്വട്ടേഷൺ സംഘമെന്നുമാണ് നാട്ടുകാർ പറയുന്നത്.  നാട്ടുകാർ  അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും തർക്കത്തിൽ ആയതോടെയാണ് സംഘർഷത്തിലേക്ക് വളർന്നത്.
തുടർന്ന് പന്തീരാങ്കാവ് പോലീസ്‌ സംഘവും സ്ഥലത്തെത്തി. ഒടുവിൽ
ലാത്തിച്ചാർജ്ജ് നടത്തിയാണ് പ്രദേശത്ത് സംഘടിച്ച ആളുകളെ പിരിച്ചുവിട്ടത്.  ലാത്തിചാർജിൽ  പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിനിടെ എറണാകുളത്ത് നിന്നെത്തിയ പൊലീസ് സംഘത്തിനും പരിക്കേറ്റു.  ഇവർ സഞ്ചരിച്ച വാഹനത്തിൻറെ ചില്ലുകൾ തകർക്കപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രതി രക്ഷപ്പെടുകയും ചെയ്തു. കൃത്യനിർവ്വഹണം തടസപ്പെടുത്തിയവർക്കെതിരെ
കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now