പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയിൽ അപകട സാധ്യത; ശ്രദ്ധ വേണം..

ദേശീയപാതയിൽ അപകട സാധ്യത; ശ്രദ്ധ വേണം..
ഇരിങ്ങല്ലൂർ
20 മെയ് 2024
മഴ തുടങ്ങിയതോടെ ദേശീയ പാതയിൽ അപകടസാധ്യത വർദ്ധിച്ചു. പലയിടങ്ങളിലും ആവശ്യമായ ദിശാ സൂചികകളോ സുരക്ഷാ ലൈനുകള്ളാ സ്ഥാപിക്കാത്തതാണ് അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. ഇരിങ്ങല്ലൂർ മെട്രോ ആശുപത്രിക്ക് മുന്ന് വശത്ത് ഞായറാഴ്ച രാത്രിയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്.
ഈ ഭാഗത്ത് റോഡിന് നടുഭാഗത്തായി രണ്ടടിയോളം ഉയര വ്യത്യാസമുണ്ട് എതിർദിശയിൽ നിന്നും വാഹനങ്ങൾ വരുമ്പോൾ ഇത് കാണാതെ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. പല വാഹനങ്ങളുടെ അടിഭാഗത്തിനും ബംപറിനും കേടുപറ്റി. വേഗതയിൽ എത്തിയ വാഹനങ്ങൾ ഈ ഭാഗത്ത് കയറി മറിയാതെ പോയത് ഭാഗ്യം കൊണ്ട് മാത്രം.
ഈ ഭാഗത്ത് അടിയന്തിരമായി സുരക്ഷാവേലി സ്ഥാപിച്ചില്ലെങ്കിൽ രാത്രി വലിയ അപകടം  സംഭവിക്കാൻ സാധ്യത ഏറെയാണ്. സർവ്വീസ് റോഡിൽ പലയിടങ്ങളിലും ഡ്രൈനജ്‌  സ്ലാബ് ടാർ റോഡിനേക്കാൾ ഉയർന്ന നിലയിലാണ്. രാത്രിയിൽ ഇരുചക്രവാഹനങ്ങൾക്ക് ഇത് അപകടം വരുത്തും. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now