പെരുമണ്ണ
പുത്തൂർമഠം അങ്ങാടിക്ക് സമീപം ചൊവ്വാഴ്ച രാത്രി ഉണ്ടായ ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു.
മാങ്കാവ് ദീപം നിവാസിൽ എ.സുരേഷ് കുമാർ (50) ആണ് മരിച്ചത്
രാത്രി 11 മണി മണിക്ക് തെരുവ് നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷടമായ ബൈക്ക് അങ്ങാടിക്ക് സമീപത്തെ മുജാഹിദ് പള്ളിക്ക് സമീപം തോടിൻ്റെ കോൺക്രീറ്റ് സ്ലാബിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു
എന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഓടിയെത്തിയ നാട്ടുകാരും ചേർന്ന് ഫ്രണ്ട്സ് പുത്തൂർ മഠത്തിൻ്റെ ആംബുലൻസിൽ ഉടൻതന്നെ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഏറെ നാളായി തമിഴ്നാട് നീലഗിരിയിലെ പന്തല്ലൂരിൽ ആയിരുന്നു താമസം.
പന്തിരാങ്കാവ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പും ഇവിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചതായും നാട്ടുകാർ പറഞ്ഞു.