പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഒളവണ്ണക്ക് നൂറിൽ നൂറ്

ഒളവണ്ണക്ക് നൂറിൽ നൂറ്
പന്തീരാങ്കാവ്
09 മെയ് 2024
എസ് എസ് എൽ സി പരീക്ഷയിൽ ഒളവണ്ണക്ക് 100 ൽ 100 മാർക്ക് .
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ നാലു വിദ്യാലയങ്ങളിലും 100 ശതമാനമാണ് വിജയം.
പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, സി.ഐ.ആർ.എച്ച്.എസ്.എസ്. മാത്തറ, പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ എന്നീ വിദ്യാലയങ്ങളിൽ എസ്.എസ്. എൽ.സി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു. 
പന്തീരാങ്കാവ് എച്ച്.എസ്.എസിൽ 50 വിദ്യാർഥികൾ വിജയിച്ചതിൽ അഞ്ച് പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇരിങ്ങല്ലൂർ ജി.എച്ച്.എസ്.എസ്സിൽ 56 പേർ വിജയിച്ചതിൽ അഞ്ചു പേരും, സി.ഐ. ആർ.എച്ച്.എസ്.എസ് മാത്തറയിൽ 30 പേരിൽ 10 പേരും, സരസ്വതി വിദ്യാനികേതൻ പന്തീരാങ്കാവിൽ 28 പേരിൽ ഏഴു പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now