പന്തീരാങ്കാവ്
27 മെയ് 2024
സാംസ്കാരിക നിലയത്തിൽ മാലിന്യ സംഭരണം. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ സാംസ്കാരിക നിലയത്തിലാണ് മാലിന്യ സംഭരണം.
മാലിന്യങ്ങൾ കൂട്ടിയിട്ടതോടെ മറ്റ് പ്രവർത്തനളെയും ഇത് ബാധിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഗ്രന്ഥാലയവും വായനശാലയും ഉള്ള ഈ കെട്ടിടം 2008 ൽ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ ചുറ്റുമതിലിനുള്ളിലാണ് ഹരിത കർമ്മ സേന സംഭരിച്ച മാലിന്യ ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നത്.
ചുറ്റ് മതിലിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് തീ കത്തിക്കുന്നതും പതിവെന്ന് പ്രദേശവാസികൾ പറഞ്ഞു. മാലിന്യം ഇവിടെ നിന്ന് പൂർണ്ണമായും മാറ്റി സാംസ്ക്കാരിക നിലയം നാട്ടുകാരുടെ ഉപയോഗത്തിന് വിട്ട് നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വിഷയത്തിൽ അധികൃതർക്ക് പരാതി നൽകി കാത്തിരുക്കുകയാണ് നാട്ടുകാർ.