പന്തീരാങ്കാവ്:
വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കകം ഗാർഹിക പീഠനത്തിന് ഭർത്താവ് അറസ്റ്റിൽ. ഭാര്യയുടെ പരാതിയിൽ ഭർത്താവ് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തിൽ രാഹുൽ പി. ഗോപാൽ(29) നെതിരെയാണ് പന്തീരാങ്കാവ് പോലീസ് കേസ്സെടുത്തത്.
2024 മെയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂർ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നത്. മെയ് 12 ന് വിവാഹനന്തര ചടങ്ങായ അടുക്കള കാണലിന് രാഹുലിൻ്റെ വീട്ടിലെത്തിയ ബന്ധുക്കൾ യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദിച്ച പാടുകൾ കണ്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. മകൾ കാര്യങ്ങൾ വിശദീകരിച്ചതോടെ അച്ഛനും അമ്മയും അടക്കം ചടങ്ങിനെത്തിയ ബന്ധുക്കളും യുവതിയെയും കൂട്ടി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയെ അവശയായി കണ്ടതിനാൽ പോലീസ് നിർദ്ദേശ പ്രകാരം ഫറോക്ക് താലൂക്ക് ആശുപത്രിയിൽ അയച്ച് ദേഹപരിശോധന നടത്തിയ ശേഷമാണ്
ഇൻസ്പെക്ടർ സരിൻ്റെ നേതൃത്വത്തിൽ ദമ്പതികളുടെ മൊഴിയെടുത്തത്. തുടർന്നാണ് രാഹുലിനെതിരെ ഗാർഹിക പീഡനവകുപ്പ് ചുമത്തി കേസ്സെടുത്തത്.
യുവതിയുടെയും ബന്ധുക്കളുടെയും തീരുമാന പ്രകാരം താലി ചെയിൻ തിരിച്ചു നൽകിയും യുവതിയുടെ ആഭരണങ്ങൾ ഉൾപ്പെടെ തിരികെ വാങ്ങുകയും ചെയ്തു. വിവാഹബന്ധം ഒഴിയുക എന്ന തീരുമാനത്തോടെയാണ് യുവതിയെ കൂട്ടി ബന്ധുക്കൾ നാട്ടിലേക്ക്
മടങ്ങിയത്.