പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പറന്നുയർന്ന് 15 മിനിട്ടിനകം എഞ്ചിനിൽ തീ..

പറന്നുയർന്ന് 15 മിനിട്ടിനകം എഞ്ചിനിൽ തീ..

ഡൽഹി

20 ജൂൺ 2024

വിമാനം പറന്ന് ഉയർന്ന് 15 മിനിറ്റില്‍ എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കോലാലംപൂരിലേക്ക് പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 199 വിമാനമാണ് തീ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്.

130 യാത്രക്കാരും ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. പുറപ്പെട്ട് ഏകദേശം 15 മിനിറ്റിനുള്ളില്‍ തന്നെ വിമാനത്തിന്റെ വലത് എഞ്ചിന് തീപിടിക്കുകയായിരുന്നു. പൈലറ്റ് പെട്ടെന്നു തന്നെ യാത്രക്കാരോട് ശാന്തരായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയും അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടുകയും ചെയ്തു.

ഗുരുതരാവസ്ഥ മനസിലാക്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉടന്‍ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി സൗകര്യം ഒരുക്കുകയായിരുന്നു.  സാങ്കേതിക തകരാര്‍ മൂലമാണ് തീ പടര്‍ന്നതെന്നാണ് പ്രാധമിക വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് വലിയ അപകടം ഒഴിവായത്. ആര്‍ക്കും പരുക്കുകളില്ല.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now