ദില്ലി
17 ജൂൺ 2024
പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ച് കയറി. രാവിലെ 8.50 ന് ഡാർജിലിംഗിന് സമീപമാണ് അപകടം ഉണ്ടായത്.
അപകടത്തെതുടര്‍ന്ന് നാല് ബോഗികള്‍ക്കിടയിലായി നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം.കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ നാല് ബോഗികള്‍ പാളം തെറ്റി. ഗുഡ്സ് ട്രെയിൻ കാഞ്ചൻ ഗംഗ എക്സ്പ്രസിൻ്റെ പിറകിൽ ഓടിച്ചു കയറുകയായിരുന്നു.
പൊലീസും ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനം നടത്തുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയും 15 ആംബുലന്‍സുകളും ലേക്ക് മാറ്റി. അപകടത്തില്‍ 15 പേര്‍ മരിച്ചതായി ഡാര്‍ജിലിംഗ് എസ് പി സ്ഥിരീകരിച്ചു. പരിക്കേറ്റ 60 ഓളം പേർ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്.
സീല്‍ദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ പിന്നിലേക്ക് ഗുഡ്സ് ട്രെയിൻ ഇടിച്ചു കയറുകയായിരുന്നു. ഗുഡ്സ് ട്രെയിൻ സിഗ്നല്‍ തെറ്റിച്ച് പോയെന്നും ഇതാണ് അപകടത്തിനിടയാക്കിയതെന്നുമാണ് റെയില്‍വെയുടെ ആദ്യ വിശദീകരണം. കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മറ്റു ബോഗികളിലുണ്ടായിരുന്നവരെ സുരക്ഷിതമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. അപകടത്തിലെ വിവരങ്ങള്‍ അറിയുന്നതിനായി കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം നമ്പറുകള്‍
03323508794 (ബിഎസ്എന്‍എല്‍)
03323833326 (റെയില്‍വെ)
റെയില്‍വെ ഹെല്‍പ് ഡെസ്ക് നമ്പറുകള്‍
Sealdah
033-23508794
033-23833326
GHY Station
03612731621
03612731622
03612731623
KIR STATION
6287801805
Katihar
09002041952
9771441956
LMG
03674263958
03674263831
03674263120
03674263126
03674263858