പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ബൈക്ക് അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം ..

ബൈക്ക് അപകടത്തിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം ..
മലപ്പുറം
23 ജൂൺ 2024
വാഹന അപകടം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം.
 വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 
ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now