പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ലഹരി വിരുദ്ധ ദിനത്തിൽ വൻ ലഹരിവേട്ട; യുവതിയടക്കം 4 പേർ പിടിയിൽ..

ലഹരി വിരുദ്ധ ദിനത്തിൽ വൻ ലഹരിവേട്ട; യുവതിയടക്കം 4 പേർ പിടിയിൽ..

കുന്ദമംഗലം

26 ജൂൺ 2024

ലഹരി വിരുദ്ധ ദിനത്തിൽ വൻ ലഹരി വേട്ട. കുന്ദമംഗലം പതിമംഗലം ഭാഗത്തു പോലീസ് നടത്തിയ വാഹന പരിശോധനയിൽ 141 ഓളം ഗ്രാം എംഡിഎംഎ യുമായി ഒരു യുവതി അടക്കം 4 പേരെ എസ് ഐ സനീത് സി യുടെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസ് പിടി കൂടി.

അബിൻ പാറമ്മൽ( 29) അർജുൻ ഒളവണ്ണ (24) അരുൺ മണക്കടവ് (19) പാലക്കാട് സ്വദേശി പ്രസീദ (27) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.

ഇവർ എംഡിഎംഎ വാങ്ങിക്കുവാൻ പോയ വാഹനം കർണാടകയിൽ വെച്ച് അപകടത്തിൽ പെട്ടു. തുടർന്ന് നാട്ടിലുള്ള സുഹൃത്തിന്റെ ഇന്നോവ കാർ വരുത്തി ബാംഗ്ലൂരിൽ പോയി എംഡി എം എ വാങ്ങി വരികയായിരുന്നു.  അപകടത്തിൽപ്പെട്ട കാറും കെട്ടിവലിച്ചുള്ള മടക്കയാത്രയിൽ പതിമംഗലം ഭാഗത്ത് നിന്നാണ് ഇവരെ കുന്ദമംഗലം പോലീസ് പിടി കൂടിയത്.

ലോറി ഡ്രൈവർ ആയ അബിൻ പന്തീരങ്കാവ് ഒളവണ്ണ പ്രദേശങ്ങളിൽ എംഡിഎം എ വിൽപ്പന നടത്തുന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. 

 ഇന്ന് ലഹരി വിരുദ്ധ ദിനമായതിനാൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി പോലീസ് വ്യാപകമായ പരിശോധനയാണ് നടത്തിവരുന്നത്. ഇന്നലെയും 14 ഗ്രാമോളം ബ്രൗൺ ഷുഗറുമായി ഫറോഖ് ഭാഗത്ത് നിന്ന് ഒരാളെ ഫറോഖ് പോലീസ് പിടി കൂടിയിരുന്നു.

പിടി കൂടിയ മയക്ക്മരുന്ന് എവിടെ നിന്ന് കൊണ്ട് വന്നു എന്നു ആർക്കെല്ലാമാണ് ഇത് നൽകുന്നതെന്നു വിശദമായ ക്കന്വേഷണം നടത്തേണ്ടതുണ്ടെന്നും പിടി കൂടിയ മയക്ക്മരുന്നിന് വിപണിയിൽ പത്ത് ലക്ഷത്തോളം വില വരുമെന്നു അന്വേഷണ ഉദ്യോഗസ്ഥനായ കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ട്ർ  ശ്രീകുമാർ എസ് പറഞ്ഞു .

എസ് ഐ സന്തോഷ് കുമാർ ജി,എസ് സിപിഒ മാരായ മനോജ് ,വി ശോബ് ലാൽ വനിത സി പി ഒ നിഗില സി,ഡൻസാഫ് എസ് ഐ മനോജ് ഇളയിടത്ത് Scpo അഖിലേഷ് കെ cpo മാരായ ജിനേഷ് ചൂലൂർ, സുനോജ് കെ,സരുൺകുമാർ പി കെ , ശ്രീശാന്ത് എൻ കെ , ഷിനോജ് മംഗലശ്ശേരി,അതുൽ, അഭിജിത്ത് ,ദിനീഷ് പി കെ , മുഹമ്മദ് മഷൂർ കെ എം. എന്നിവരാണ് അന്വേഷണ സംഗത്തിൽ ഉണ്ടായിരുന്നത്

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now