പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ദേശീയപാതയിലെ കമ്പി മോഷണം; 5 പേർ പിടിയിൽ

ദേശീയപാതയിലെ കമ്പി മോഷണം; 5 പേർ പിടിയിൽ
ദേശീയപാതയിലെ പ്രവർത്തി സ്ഥലങ്ങളിൽ തിന്നും സാധനങ്ങൾ മോഷ്ടിച്ചു കടത്തി വിൽപ്പന നടത്തിവന്ന സംഘം പിടിയിലായി. രാമനാട്ടകര വെങ്ങളം പാതയിലെ പ്രവർത്തി പുരോഗമിക്കുന്നതിനിടെ ഉപകരാറുകാരായ ജെ എ എഫ് എഫ് ലിമിറ്റഡിൻ്റെ പന്തീരാങ്കാവിലെ വർക്ക് ഷെഡ്ഡിൽ നിന്നും കോൺക്രീറ്റ് ആവശ്യത്തിന് തയ്യാറാക്കി വച്ച റിങ്ങുകൾ മോഷണം പോയത് സംബന്ധിച്ച് കമ്പനി അധികൃതർ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ച് വർക്ക് ഷെഡിൽ മുഴുവൻ സമയവും സെക്യൂരിറ്റി ജിവനക്കാരെ കമ്പനി നിയോഗിച്ചിരുന്നു. 
ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മോഷണത്തിനിടയിൽ സെക്യൂരിറ്റി ജീവനക്കാർ  രണ്ടു പേരെ പിടികൂടി പന്തീരാങ്കാവ് പോലീസിൽ അറിയിച്ചതോടെയാണ് മോഷണ സംഗത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. പിടിയിലായവരെ
ചോദ്യം ചെയ്തതോടെ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റു മൂന്നു പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു.
രഹന കാത്തുൻ, 
ഐനൽ അലി,
മൊയിനൽ അലി,
ജോയനൽ അലി,
മിലൻ അലി, എന്നീ ആസ്സാം ബാർപേട്ട സ്വദേശികളാണ് പിടിയിലായത്.
9 ലക്ഷം രൂപയുടെ  കമ്പികളാണ് മോഷ്ടിച്ചത്. പ്രവർത്തി നടക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് മാറി മാറി താമസിച്ച് മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്നും പൊലീസ് അന്വേക്ഷണത്തിൽ വ്യക്തമായിട്ടുണ്ട്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now