കോഴിക്കോട്
O1 ജൂൺ 2024
പട്ടാപകൽ എസ്.ഐയുടെ സ്കൂട്ടറിൽനിന്ന് പണവും രേഖകളുമടങ്ങിയ പേഴ്സ് മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. ഒളവണ്ണ കൊപ്രക്കള്ളി കളത്തിൽ പറമ്പിൽ മുഹമ്മദ് ഫൈസൽ( 30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാമനാട്ടുകര എയർപോർട്ട് റോഡിൽവച്ച്
ക്രൈംബ്രാഞ്ച് എസ്ഐ പി വിനോദ് കുമാറിന്റെ നിർത്തിയിട്ട സ്കൂട്ടറിൽനിന്നും പേഴ്സ് മോഷ്ടിച്ചു ഇയാൾ കടന്നുകളയുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ തിരിച്ചറിഞ്ഞത്. തുടർന്ന് ഫറോക്ക് പോലിസിന്റേയും ക്രൈം സ്ക്വാഡിൻ്റെയും സഹായത്തോടെ പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.