പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ..

പൊലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ..

എറണാകുളം

11 ജൂൺ 2024

എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്‌റ്റേഷനിലെ പൊലിസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സിപിഒ മധു(48)ആണ് മരിച്ചത്. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്.

സിപിഒ മധു നാലു മാസത്തോളമായി മെഡിക്കല്‍ ലീവിലായിരുന്നു. ഭാര്യയുമായി മൂന്നു മാസമായി പിണങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം. കുടുംബ പ്രശ്‌നങ്ങളാവാം കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നില്‍കുന്നതാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now