പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

മരങ്ങളുടെ രക്ഷകരായി ടി ഡി ആർ എഫ് വളണ്ടിയർമാർ ..

മരങ്ങളുടെ രക്ഷകരായി ടി ഡി ആർ എഫ് വളണ്ടിയർമാർ ..

പന്തീരാങ്കാവ്
06 ജൂൺ 2024

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മരത്തിൽ തറച്ച ആണികളും കയറുകളും കമ്പികളും  ടിഡിആർഎഫ് വളണ്ടിയർമാർ നീക്കം ചെയ്തു. ജൂൺ 5  ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായാണ് കോഴിക്കോട് താലൂക്ക് ദുരന്തനിവാരണ സേനാംഗങ്ങുടെ ഈ മികച്ച പ്രവർത്തനം.
പ്രധാനമായും മുക്കം, പന്തീരങ്കാവ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിലാണ്  വളണ്ടിയർമാർ സേവനം നടത്തിയത്.
പന്തീരങ്കാവ് ഗ്രാമപഞ്ചായത്ത് മെമ്പറും ടിഡിആർഎഫ് അംഗവുമായ പനങ്ങാവിൽ ഷാജി ഒളവണ്ണയിൽ മരത്തിൽ തറച്ച ഇരുമ്പ് ആണി പറിച്ചു മാറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മഠത്തിൽ അബ്ദുൽ അസീസ്,റഷീദ് വെള്ളായിക്കോട്, അബ്ബാസ് മുക്കം, ആസിഫ്  മുക്കം, തുടങ്ങിയവർ പങ്കെടുത്തു.
മരത്തിൽ അണി അടിക്കുന്നത് മരം നശിച്ചുപോകാൻ കാരണമാകുന്നുണ്ട്. പല വിധ ആവശ്യങ്ങൾക്കായി കെട്ടുന്ന കമ്പികളും മരത്തിൻ്റെ വളർച്ചക്ക് തടസമാകുന്നുണ്ട്. ഇത്തരം പ്രവർത്തികൾ കുറ്റകരമാണെന്നിരിക്കെ അധികൃതർ വിഷയത്തിൽ നടപടികളെടുക്കുന്ന പതിവില്ലാത്തതിനാൽ നിർബാധം തുടരുകയാണ്. 
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now