പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ഗാർഹിക പീഡനം: മൊഴിമാറ്റിയ പരാതിക്കാരിയെ വിട്ടയച്ചു..

കൊച്ചി

14 ജൂൺ 2024

പൊലീസ് കസ്റ്റഡിയിലെടുത്ത പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയെ വിട്ടയച്ചു.  ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ യുവതിയുടെ വീട്ടുകാർ നൽകിയ മിസ്സിംഗ് കേസിലാണ് വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുത്.

 തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോൾ വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മിസ്സിംഗ് കേസ് അവസാനിപ്പിച്ചു നടപടികൾ പൂർത്തിയാക്കി. ഇന്ന് രാവിലെയോടെ യുവതി ഡൽഹിയിലേക്ക് വിമാനം കയറി.

വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകിയത് എന്നായിരുന്നു യൂട്യൂബ് ചാനലിലൂടെയുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തൽ . എന്നാൽ ആരുടെയോ സമ്മർദ്ദത്തിനു വഴങ്ങിയാണ് പെൺകുട്ടി മൊഴി മാറ്റിയതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now