O7 ജൂൺ 2024
നമ്മുടെയെല്ലാം അടുക്കള തോട്ടത്തിലെ
പ്രധാന ഇനമാണ് ചീര ചെടി. അധികമായി പരിചരണമൊന്നും ആവശ്യമില്ലാതെ സമൃദ്ദമായി വരുകയും ചെയ്യും. പന്തീരങ്കാവ് പറമ്പിൽ തൊടി
പ്രശാന്തിൻ്റെ വീട്ടിലും ചീര കൃഷിയുണ്ട്. എന്നാൽ ഇവിടെ ചീര ചെടി മാനം മുട്ടെ
വളരുകയാണ്. ചീര മരം എന്ന പേരാവും ഉത്തമം.
കുടുംബശ്രീ വഴി ലഭിച്ച ചീര വിത്താണ് പ്രശാന്ത് നട്ടത്. അവയിൽ ഒന്നാണ് ഇപ്പോൾ ഒന്നരയാൾ വലിപ്പത്തിൽ വളർന്ന് പൊന്തിയത്. വീട്ടിലെ ആവശ്യത്തിന് ഇഷ്ടം പോലെ ഇലകൾ മുറിച്ചെടുക്കുന്ന പ്രശാന്ത് ഈയിടെ ചീര മരത്തെ പരിപാലിക്കാനും തുടങ്ങിയിട്ടുണ്ട്. പരിക്കേറ്റ പക്ഷി മൃഗാദികളെ സ്റ്റേഹത്തോടെ ചികിത്സിച്ചു പരിപാലിക്കുന്ന പ്രശാന്ത് ചീര മാനംമുട്ടെ വളരുന്ന സന്തോഷത്തിലാണ്.