പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ച് കടന്ന കാർ കണ്ടെത്തി ..

പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ച് കടന്ന കാർ കണ്ടെത്തി ..

പാലക്കാട്

16 ജൂൺ 2024

എസ്‌ഐയെ വാഹനമിടിച്ച് തെറിപ്പിച്ച വാഹനം കണ്ടെത്തി. ഉടമ അറസ്റ്റിൽ.വാഹനത്തിൽ ഉണ്ടായിരുന്നവർ ഒളിവിൽ.

രാത്രികാലത്തെ വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്.

                        (ശശികുമാർ)

പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കാർ കടന്നു കളഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. വാഹനമോടിച്ച ഇയാളുടെ മകന്‍ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും പൊലിസ് വ്യക്തമാക്കി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now