പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വയോധികൻ ബോംബ് പൊട്ടി മരിച്ചു.'

വയോധികൻ ബോംബ് പൊട്ടി മരിച്ചു.'

കണ്ണൂര്‍:

18 ജൂൺ 2024

കണ്ണൂരിൽ തേങ്ങപെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധന്‍ (75) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിൽ പോയി വീണു കിടക്കുന്ന തേങ്ങ ശേഖരിക്കുന്നതിനിടെയാണ് അപകടം. തേങ്ങയെന്നു കരുതി കയ്യിൽ എടുത്ത വസ്തു തുറന്നു നോക്കിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭ്യമാക്കുന്ന പ്രാധമിക വിവരം. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ വേലായുധനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. നാടന്‍ ബോംബ് ആണോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now