മേത്തോട്ട് താഴം
02 ജൂൺ 2024
കേരള ഫ്ലോറിംഗ് ട്രേഡ് യൂണിയൻ കോഴിക്കോട് സൗത്ത് മണ്ഡലം കൺവെൻഷൻ വാർഡ് കൗൺസിലർകവിത അരുൺ ഉത്ഘാടനം ചെയ്തു. മേത്തോട്ട് താഴം വിവേകദായിനി
വായനശാലയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ മുതിർന്ന തൊഴിലാളികളെ ആദരിച്ചു. അംഗങ്ങങ്ങുടെ കുട്ടികളായ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അഭിനന്ദിച്ചു. കുട്ടികൾക്ക് നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു.
ചടങ്ങിൽ കെ എഫ് ടി യു കോഴിക്കോട് സൗത്ത് മണ്ഡലം പ്രസിഡൻ്റ് ഗഫൂർ പട്ടേൽ താഴം ആദ്യക്ഷനായി. മണ്ഡലം സെക്രട്ടറി സനൂഫ്, സന്തോഷ് പി കെ, സജീർ കൊമേമരി, അസീസ് കൊമ്മരി, ഷൈജു, ഹാരിസ് പെരുവയൽ, അഭിലാഷ് പൂവങ്ങൽ, യാക്കൂബ് തുടങ്ങിയവർ സംസാരിച്ചു.