പന്തീരാങ്കാവ്
18 ജൂൺ 2024
സേനാ ജില്ലാ കോർഡിനേറ്റർ മഠത്തിൽ അബ്ദുൾ അസീസിനാണ് പരിക്കേറ്റത്. പെരുന്നാൾ ദിനത്തിൽ പെരുമണ്ണ അരിമ്പച്ചാലിൽ പനമരം വീടിനു മേൽ പതിച്ചുണ്ടായ അപകട സ്ഥലത്ത് ടി ഡി ആർ ഫ് സേന വീടിന് മേൽ പതിച്ച മരങ്ങൾ നീക്കം ചെയ്യാൻ എത്തിയിരുന്നു. ഇവിടെ സേവനം നടത്തുന്നതിനിടെയാണ് മരക്കൊമ്പ് അസീസിൻ്റെ നെഞ്ചിൽ ഇടിച്ചത്.
പരിക്ക് കാര്യമാക്കാതെ ഭൗത്യം പൂർത്തീകരിച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്. എന്നാൽ രാത്രിയിൽ വേദന ശക്തമായതോടെ മെഡിക്കൽ കൊളേജിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. ചികിത്സയുടെ ഭാഗമായുള്ള കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം ഉടൻ സേവന രംഗത്തെത്തുമെന്ന് അസീസ് പറഞ്ഞു.