കോഴിക്കോട്
05 ജൂൺ 2024
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗ്രീൻ കേരള മൂവ്മെൻ്റ് എൻ. എസ്. എസ്. യൂണിറ്റുകളുമായി സഹകരിച്ച് വൃക്ഷ തൈകൾ നടീൽ പരിപാടി സംഘടിപ്പിച്ചു.
ഒല്ലൂർ ശിവക്ഷേത്രവളപ്പിലാണ് ഇത്തവണ വൃക്ഷ തൈകൾ നട്ടത്. തൈകൾ കൃത്യമായി പരിപാലിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
പരിസ്ഥിതി ദിനത്തിൽ നടുന്ന തൈകൾ പരിപാലിക്കപ്പെടാതെ നശിച്ചുപോകുന്ന സാഹചര്യം വർദ്ധിച്ചു വരുന്നതിനെ തുടർന്നാണ് ക്ഷേത്രവളപ്പിൽ തൈകൾ നടുകയെന്ന ആശയം മുന്നോട്ട് വെച്ചതെന്ന് ഗ്രീൻ കേരള മൂവമെൻ്റ് സംസ്ഥാന ചെയർമാൻ ടി.വി. രാജൻ പറഞ്ഞു.