കോഴിക്കോട്
24 ജൂൺ 2024
കോഴിക്കോടിനെ സാഹിത്യനഗരമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാതിരുന്നത് എം.ടി. വാസുദേവന്‍ നായരുടെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം.
അന്താരാഷ്ട്ര പ്രശസ്തി കോഴിക്കോടിന് ലഭിക്കുന്ന യുനെസ്‌കോ സാഹിത്യനഗര പദവിപ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എം.ടി. വാസുദേവന്‍ നായരെ അപമാനിക്കുന്നതാണെന്ന് യു.ഡി.എഫ്. കെ.സി. ശോഭിതയും ഡെപ്യൂട്ടി കെ. മൊയ്തീന്‍ കോയയും അഭിപ്രായപ്പെട്ടു.
സാഹിത്യനഗരം പദവി പ്രഖ്യാപനത്തില്‍ സാഹിത്യകാരന്മാര്‍ക്ക് പ്രാധാന്യം നല്‍കാത്ത സമീപനമാണ് ഉണ്ടായതെന്ന് ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആരോപിച്ചു.
എട്ടുമാസം മുന്‍പ് യുനെസ്‌കോ സാഹിത്യനഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തെങ്കിലും മുഖ്യമന്ത്രിയുടെ സൗകര്യം മാത്രം നോക്കിയാണ് പരിപാടി നീട്ടിവെച്ചതും ഇപ്പോൾ പരിപാടി സംഘടിപ്പിച്ചതും. എന്നിട്ടും പരിപാടിയില്‍ പങ്കെടുക്കാനോ പ്രഖ്യാപനം നടത്താനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ സമീപനം ധിക്കാരപരമാണെന്നും ബി.ജെ.പി. കൗണ്‍സില്‍ പാര്‍ട്ടി ആരോപിച്ചു.