പന്തീരങ്കാവ്
24 ജൂൺ 2024
ഒളവണ്ണ പഞ്ചായത്തിലെ കൂടത്തുംപാറ കുന്നത്ത് പാലം റോഡ് തകർന്നു. വലിയ കുഴികളും വെള്ളക്കെട്ടും കാരണം ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ഉപയോഗിക്കുന്ന റോഡ് തകർന്നിട്ട് മാസങ്ങളായി. കുന്നത്ത് പാലത്തെ ചീർച്ചിനു സമീപം മുതൽ കടത്തുംപാറ വരെയും കുഴികളും വെള്ളക്കെട്ടും തന്നെയാണ്. സാധാരണ ജനങ്ങളുടെ അവശ്യ കേന്ദ്രങ്ങളായ വില്ലേജ് ഓഫീസും പാഞ്ചായത്ത് ക്രിഷി ഭവനും ഈ റോഡരികിലാണ്.