പാലാഴി
19 ജൂൺ 2024
ശ്രീ തൃക്കൈപ്പറ്റ മഹാക്ഷേത്രം ദർശന സമയ ക്രമീകരിച്ചു. കോഴിക്കോട് പൊന്നംകോട് കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ നിര്മാണപ്രവർത്തികൾ നടക്കുന്നതിനാലാണ് സമയക്രമീകരണമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
രാവിലെ 5.30 ന് നട തുറന്ന് ഉഷ പൂജ, ഉച്ച പൂജ എന്നിവക്ക് ശേഷം 9 മണിക്ക് നട അടക്കുന്നതാണ് .
വൈകുന്നേരം 5.30 ന് നട തുറന്ന് ദീപാരാധനയും അത്താഴ പൂജയും കഴിഞ്ഞു 8 മണിക്ക് നട അടക്കും. ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു.