പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

കോഴിക്കോട്ട് ലഹരി കച്ചവടം: പ്രതിയെ ബംഗളുരിൽ നിന്നും പിടികൂടി..

കോഴിക്കോട്ട് ലഹരി കച്ചവടം: പ്രതിയെ ബംഗളുരിൽ നിന്നും പിടികൂടി..

കോഴിക്കോട്

17 ജൂൺ 2024

കോഴിക്കോട്ട് രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ നിലമ്പൂർ സ്വദേശിയ ബംഗ്ലൂരിൽ നിന്ന് പിടികൂടി. വെളിമുറ്റം വടക്കേടത്ത് ഹൗസിൽ ഷൈൻ ഷാജി (23) നെ ബംഗളൂരുവിൽ നിന്നും വെള്ളയിൽ ഇൻസ്പെക്ടർ ജി ഹരീഷും, ഡാൻസാഫ് സ്ക്വാഡും ചേർന്നാണ്  പിടികൂടിയത്.

കഴിഞ്ഞ മാസം മെയ് 19 നായിരുന്നു മയക്ക് മരുന്ന് പിടികൂടിയത്. പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരമറിഞ്ഞ വെള്ളയിൽ പോലീസും ഡാൻസാഫും നടത്തിയ പരിശോധയിൽ മാരക മയക്ക് മരുന്നുകൾ പിടി കൂടിയിരുന്നു പോലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി എം എ യും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയുമാണ് ഇവർ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തത്. ഏതാണ്ട് രണ്ട് കോടിയിലധികം വിലവരും.

ഓടി രക്ഷപ്പെട്ട രണ്ട് പേരെ പിടി കൂടുന്നതിനായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അനുജ് പലിവാളിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേക്ഷണസംഘം ഉണ്ടാക്കി ഊർജ്ജിത അന്വേക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. രക്ഷപ്പെട്ട ഷൈൻ പോലീസ് പിടി കൂടാതിരിക്കാൻ, ഗോവ, ഡൽഹി, അരുണാചൽ, ബാഗ്ലൂർ എന്നിവിടങ്ങളിൽ മാറി താമസിക്കുകയായിരുന്നു.

 ഷൈനിൻ്റെ കൂട്ടാളിയായ ഒരാളെയും കൂടി പിടി കിട്ടാനുണ്ട്. ഇവർ രണ്ട് പേരും കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും , യുവതികൾക്കും കോളേജ് വിദ്യാർത്ഥിക്കൾക്കും, ലഹരി നല്കുന്ന മുഖ്യ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.
ഷൈനിന് വണ്ടൂർ എക്സൈസ് പിടിച്ചതിന് കഞ്ചാവ് കേസും , ഫറോക്ക് എക്സൈസ് 50 ഗ്രാം MDMA യുമായി പിടിച്ചതിനും കേസുണ്ട്. അതിൽ രണ്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിൽ നിന്നും പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷ കഴിഞ്ഞ് വീണ്ടും ലഹരി കച്ചവടത്തിലേക്ക് വരുകയായിരുന്നു.

വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ ദീപുകുമാർ, ദീപു, ഷിനിൽ, എ പ്രശാന്ത് കുമാർ, ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ, അനീഷ് മുസേൻ വീട്, അഖിലേഷ്. കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now