പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

ചാലിയാറിൽ നിന്നും മൃതദേഹം കണ്ടെടുത്തു ..

ചാലിയാറിൽ നിന്നും മൃതദേഹം കണ്ടെടുത്തു ..
ഊർക്കടവ്
03 ജൂൺ 2024
ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ചാലിയാറിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച് ശനിയാഴ്ച വൈകുന്നേരം
പുഴയിൽ ചാടിയ കോവൂർ സ്വദേശി ചാക്കിണ്ടാരി അബ്ദുൽ ജലീലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈ 6:00 മണിയോടു കൂടി മാവൂർ പോലീസും TDREവളണ്ടിയർമാരും അഗ്നിരക്ഷാസേനയും രാത്രി പത്തുമണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഞായറാഴ്ച രാവിലെ 6 മണി മുതൽ 35 ടി‌ഡിആർഎഫ് വളണ്ടിയർമാർ തിരച്ചിൽ ആരംഭിച്ചു. പത്തുമണിയോടെ മീഞ്ചന്ത അഗ്നി രക്ഷാസേനയിലെ മുങ്ങൽ വിദഗ്ധരും തിരച്ചിലിനെത്തി. രാത്രിയിൽ 11 മണിവരെ തിരച്ചിൽ നീണ്ടു. എന്നാൽ ഇന്ന് രാവിലെ ആറരയോടെ പാലത്തിനു സമീപം 200 മീറ്റർ താഴെ കാടിനുള്ളിൽ പൊന്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്ന് ചീഫ് കോർഡിനേറ്റർ ഉമറലി ശിഹാബ് ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ്,റസാക്ക് കൊടുവള്ളി,മൻസൂർ പെരുവയൽ,എഫ്എൽഎസ് സിദ്ദീഖ്,നൗഷാദ് നല്ലളം തുടങ്ങിയവരുടെ നേതൃത്വത്തിൽ മൃതദേഹം കരക്കെത്തിക്കയായിരുന്നു.മൂന്ന് ദിവസമായി നിതാന്ത ജാഗ്രതയോടെ തിരച്ചിൽ നടത്തിയ താലൂക്ക് ദുരന്തനിവാരണ സേനയെ ബന്ധുക്കളും നാട്ടുകാരും അഭിനന്ദിച്ചു.മാവൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now