പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

വള്ളിക്കുന്ന് പുതിയോട്ടിൽ താഴെ തേവർകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു..

വള്ളിക്കുന്ന് പുതിയോട്ടിൽ താഴെ തേവർകണ്ടി റോഡ്  ഉദ്ഘാടനം ചെയ്തു..
പെരുമണ്ണ, 
23-06-2024 
 പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച വള്ളിക്കുന്ന് പുതിയോട്ടിൽ താഴെതേവർകണ്ടി റോഡ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 11.45 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. 
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പ്രേമദാസൻ, എം.എ പ്രതീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എം ബിന്ദു, മുസ്തഫ വള്ളിക്കുന്ന്, കെ.പി ദിനേശൻ, വി.പി അസൈനാർ, വി.പി.സി കോയ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ രമ്യ തട്ടാരിയിൽ സ്വാഗതവും വി.പി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now