കോഴിക്കോട്
22 ജൂൺ 2024
(ഫയൽ ചിത്രം)
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ചടങ്ങിൽ മുഖ്യമന്ത്രിയെ വിമർശിച്ച എം ടി യോടുള്ള പ്രതികാര നിലപാടാണ് പരിപാടിയിൽ നിന്നും മുഖ്യമന്ത്രി വിട്ടു നിന്നതിന് കാരണമെന്നും യോഗം കുറ്റപ്പെടുത്തി
അത്യപൂർവ്വമായി ലഭിക്കുന്ന യൂനുസ്കോ യുടെ സാഹിത്യ നഗര പദവിക്ക് കോഴിക്കോട് അർഹത നേടിയിട്ട് ഒരു വർഷമായി. ഈ കാലമത്രയും മുഖ്യമന്ത്രിയെ കാത്തുകൊണ്ടാണ് ലോഗോ പ്രകാശനവും വജ്ര ജൂബിലി സമ്മാനദാന സമർപ്പണവും നീണ്ടുപോയത്. എം ടി യെ പോലുള്ള മഹാപ്രതിഭക്ക് വജ്ര ജൂബിലി സമ്മാനം സമർപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിക്ക് മുകളിൽ ഉള്ളവരോ ആയിരുന്നു. കോഴിക്കോടിന്റെ തിരുമുറ്റത്ത് മുഖ്യമന്ത്രി എത്തിയിട്ടും പങ്കെടുക്കാതിരുന്നത് പ്രതിഷേധാർഹമാണ്. എംടിയുടെ മഹിമയും വലിപ്പവും കേരളീയ സമൂഹത്തിന് അറിയാമെന്നും. മുഖ്യമന്ത്രി സങ്കുചിത താല്പര്യമാണ് ഇവിടെ പ്രകടമായതെന്നും യോഗം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയാത്തത് കോർപ്പറേഷൻ ഭരണകൂടത്തിന്റെ കഴിവുകേട് ഒരിക്കൽ കൂടി പ്രകടമാക്കുന്നതാണ്. ലോഗോ പ്രകാശിപ്പിക്കാൻ എംടിയെ പോലെ നിരവധി സാഹിത്യപ്രതിഭകൾ കേരളത്തിൽ ഉണ്ടായിട്ടും അവരെയൊക്കെ ഒഴിവാക്കി വെറും രാഷ്ട്രീയ പരിപാടിയാക്കി ചുരുക്കിയത് കോർപ്പറേഷൻ ഭരണകൂടത്തിന്റെ സങ്കു താൽപര്യമാണെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ യുഡിഎഫ് പാർട്ടി ലീഡർ കെ.സി ശോഭിത അധ്യക്ഷയായി. കെ മൊയ്തീൻ കോയ എസ് കെ അബൂബക്കർ ആയിഷബീ പാടികശാല, കെ പി രാജേഷ് കുമാർ, മനോഹരൻ മാങ്ങാ റിയില്‍, അജീബ ഷമീൽ, കവിത അരുൺ, കെ റംലത്ത്,ഓമനമധു, സാഹിദ സുലൈമാൻ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ രീതി മാറണമെന്നും ധാർഷ്ഠ്യം ഒഴിവാക്കണമെന്നും പാട്ടിയിൽ ആവശ്യമുയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തി വലിയ ചർച്ചയാകും.