പുതിയ വാർത്ത
ലോഡ് ചെയ്യുന്നു…
സ്വർണ നിരക്ക്
സ്വർണം 1 പവൻ 22K INR
24K 1 പവൻ INR
വെള്ളി 1g INR

പെരുവയലിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു ..

പെരുവയൽ
25 ജൂൺ 2024
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്തും പെരുവയൽ പി എച് സി യും AWH പൊളി ടെക്നിക്കും സംയുക്തമായി ലഹരി വിരുദ്ധ മനുഷ്യ ചങ്ങലയും പ്രതിജ്ഞയും ബോധവൽക്കരണ ഫ്ലാഷ്  മോബും സഘടിപ്പിച്ചു. 
ലഹരിയുടെ സ്വാധീന വലയത്തിൽ അകപ്പെട്ട് പോയാലുണ്ടാകുന്ന ദൂഷ്യതയെ പറ്റി
വിളിച്ചോതുന്നതായിരുന്നു  AWH പൊളി ടെക്നിക്ക് വിംഗ് NSS അവതരിപ്പിച്ച സംഗീത ശിൽപ്പം. 
രാവിലെ 9.30 ന് കുറ്റിക്കാട്ടൂർ അങ്ങാടിയിൽ വെച്ച് നടന്ന പരിപാടി പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുബിത തൊട്ടാഞ്ചേരി ഉത്ഘാടനം ചയ്തു. മെഡിക്കൽ ഓഫീസർ ഡോ അമ്പിളി അരവിന്ദ്, പ്രിൻസിപ്പാൾ വിവേക്, വാർഡ് മെമ്പർമാരായ അനീഷ് പാലാട്ട്, ബാബു, അബ്ദുറഹ്മാൻ, മിനി, ഹെൽത്ത്‌ സൂപ്പർവൈസർ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പൊളി ടെക്നിക്ക് വിദ്യാർത്ഥികൾ, അധ്യാപകർ, പി എച് സി ജീവനക്കാർ, ആശ പ്രവർത്തകരും പങ്കെടുത്തു
നിങ്ങളുടെ നാടിന്റെ വാർത്ത എഴുതൂ — റിപ്പോർട്ടറായി ഞങ്ങളോടൊപ്പം ചേരൂ
Join Now