പന്തീരാങ്കാവ്
20 ജൂൺ 2024
ബി ജെ പി ഒളവണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പന്തീരാങ്കാവ് എ യു പി സ്കുളിൽ നടന്ന പരിപാടി യുവമോർച്ച സംസ്ഥാന ജന:സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ. മഞ്ജുനാഥ് എന്നിവർ സംസാരിച്ചു. യോഗാ ഇൻസ്ട്രക്ടർ കെ.മനോഹരൻ പയ്യടി മേത്തലിനെ ചടങ്ങിൽ ആദരിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡണ്ട് കെ.ബിപൂഷ്, പന്തീരാങ്കാവ് എരിയ ജന:സെക്രട്ടറി പ്രശാന്ത് ഈരാട്ടിൽ, വൈസ് പ്രസിഡണ്ട് ദേവിൽ കുമാർ, ബൂത്ത് പ്രസിഡണ്ട് ദമനകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.