കോഴിക്കോട്
29 ജൂൺ 2024
പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുൾ അസീസ് ട്രോമാകെയർ അംഗത്വം ഉപേക്ഷിച്ചു.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രോമാ കെയർ (ട്രാക്ക് ) ൽ തുടക്കം മുതലേ അംഗമായിരുന്നു മഠത്തിൽ അബ്ദുൽ അസീസ്.
ട്രോമാ കെയർ ഐഡി കാർഡ് പുതിക്കി നൽകുന്നതല്ലാതെ സന്നദ്ധ സേവനത്തിനോ നാട്ടിൽ നടക്കുന്ന അപകട ദുരന്ത സ്ഥലത്തോ രക്ഷാപ്രവർത്തനത്തിന് അവസരമൊരുക്കാത്തതിൽ പ്രതിഷേധിച്ചാണ് ട്രോമാ കെയറിൽ നിന്നും അംഗത്വം ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ സജീവമായിരുന്ന ട്രാക്ക് ഇപ്പോൾ അപകട ദുരന്ത സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ യാതൊരു വിധ നേതൃത്വപരമായ പങ്ക് വഹിക്കുകയോ അതിനെ ആളുകളെ സജ്ജരാക്കുകയോ ചെയ്യുന്നില്ലെന്നും
വ്യക്തിപരമായി പലരും ചെയ്യുന്ന സേവനങ്ങൾ ട്രോമാ കെയർ അവരുടെ പേരിലേക്ക് മാറ്റുന്ന അവസ്ഥയാണ് ഉള്ളതെന്നും അസീസ് ആരോപിച്ചു.
നിലവിൽ താലൂക്ക് ദുരന്തനിവാരണ സേനയിൽ ജില്ലാ കോർഡിനേറ്ററയാ മഠത്തിൽ അബ്ദുൾ അസീസ് ദുരന്തമുഖത്തെ സേവനത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ